അന്വേഷണത്തിന് തയ്യാറെന്ന് സിബിഐ, എതിർത്ത് സർക്കാർ; നവീൻ ബാബുവിന്‍റെ മരണത്തില്‍ ഡിസംബർ 12 ന് വിശദവാദം

 

കൊച്ചി: എഡിഎം നവീൻ ബാബുവിന്‍റെ മരണത്തില്‍ അന്വേഷണത്തിന് തയ്യാറെന്ന് സിബിഐ. എന്നാല്‍ അന്വേഷണം കൈമാറാൻ തയാറല്ലെന്നു സംസ്ഥാന സർക്കാർ കോടതിയെ അറിയിച്ചു. ഹർജി പരിഗണിക്കുന്നത് ഈ മാസം 12ലേക്ക് മാറ്റി. സർക്കാരിന്‍റെ സത്യവാങ്മൂലം പരിശോധിച്ച് ഡിസംബർ 12 ന് സിബിഐ വിശദവാദം കേൾക്കും.

കേസ് ഏറ്റെടുക്കാന്‍ സിബിഐ തയാറാണോ എന്നല്ല മറിച്ച് സിബിഐ അന്വേഷണം അനിവാര്യമാണോ എന്നാണ് അന്വേഷിക്കുന്നതെന്നും കോടതി വ്യക്തമാക്കി. അന്വേഷണം ശരിയായ ദിശയിലാണോ എന്ന് പരിശോധിക്കും. അന്വേഷണം പക്ഷപാതപരമാണെന്ന് ബോധ്യപ്പെടാന്‍ കോടതിക്ക് വ്യക്തമായ തെളിവ് വേണം. നവീന്‍ ബാബുവിന്‍റെ ശരീരത്തില്‍ എന്തെങ്കിലും തരത്തിലുള്ള മുറിവുകള്‍ ഉണ്ടായിരുന്നോ എന്നും കോടതി ചോദിച്ചു. കേസ് ഡയറിയും കോടതി പരിശോധിക്കും.

പോലീസ് നടത്തുന്ന അന്വേഷണത്തില്‍ വീഴ്ചയില്ലെന്നാണ് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍ നൽകിയ സത്യവാങ്മൂലത്തില്‍ പറയുന്നത്. അതിനാല്‍ തന്നെ കോടതി ഉത്തരവായ സിബിഐ അന്വേഷണത്തെ പാടെ എതിര്‍ക്കുന്ന നിലപാടാണ് സര്‍ക്കാരിന്‍റേത്. കേസില്‍ മറ്റൊരു ഏജന്‍സിയുടെ അന്വേഷണം ആവശ്യമില്ലെന്നാണ് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചിരിക്കുന്നത്. നവീൻ ബാബുവിന്‍റെ മരണത്തില്‍ സിബിഐ അന്വേഷണം സര്‍ക്കാരിന് നേരെയുള്ള കടുത്ത അടിയാണെന്നും സത്യം പുറത്തുവരുമെന്നുള്ള പേടിയാണ് അന്വേഷണത്തെ എതിര്‍ക്കാനാള്ള പ്രധാന കാരണമെന്നും വ്യക്തം.

 

Comments (0)
Add Comment