ബംഗാളില്‍ നാടകീയ രംഗങ്ങള്‍; സി.ബി.ഐ ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്തു; ഭരണഘടനാ പ്രതിസന്ധി

webdesk
Sunday, February 3, 2019

കൊല്‍ക്കത്ത: ബംഗാളില്‍ ദിദി – മോദി തുറന്നയുദ്ധം. കൊല്‍ക്കത്തയില്‍ പോലീസ് കമ്മീഷണറുടെ വീട് പരിശോധനക്കെത്തിയ സി.ബി.ഐ ഉദ്യോഗസ്ഥ സംഘത്തെ പോലീസ് തടയുകയും തുടര്‍ന്ന് അറസ്റ്റ് ചെയ്യുകയും ചെയ്തു. അഞ്ച് ഉദ്യോഗസ്ഥരാണ് അറസ്റ്റിലായിരിക്കുന്നത്. കൊല്‍ക്കത്തയിലെ സി.ബി.ഐ ഓഫീസ് പോലീസ് വളഞ്ഞിരിക്കുകയാണ്. പോലീസിന് മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ പിന്തുണയുണ്ട്. സി.ബി.ഐ അര്‍ദ്ധസൈനിക വിഭാഗങ്ങളുടെ സേവനം തേടാനുള്ള നീക്കത്തിലാണ്. ശാരദാ ചിട്ടി തട്ടിപ്പുകേസുമായി ബന്ധപ്പെട്ടാണ് സി.ബി.ഐ പരിശോധനക്കെത്തിയത്. സി.ബി.ഐ റെയ്ഡും തുടര്‍ന്നുള്ള അറസ്റ്റുമെല്ലാം ബംഗാളില്‍ ഭരണഘടനാ പ്രതിസന്ധി സൃഷ്ടിച്ചിരിക്കുകയാണ്.