സ്പെഷ്യൽ ഡയറക്ടർ രാകേഷ് അസ്താനയ്ക്ക് എതിരെ ശക്തമായ തെളിവുകൾ ലഭിച്ചു എന്ന് അന്വേഷണ ഉദ്യോഗസ്ഥൻ എ കെ ബസ്സി. തന്റെ സ്ഥലമാറ്റം റദ്ദാക്കണം എന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയെ ബസ്സി സമീപിച്ചു.
ആസ്ഥാനയ്ക്ക് എതിരെ ലഭിച്ച ഫോണ് രേഖകൾ , വാട്സാപ്പ്, മെസ്സേജുകൾ തുടങ്ങി തെളിവുകൾ ബസ്സി സുപ്രീംകോടതിക്ക് കൈമാറി. രാകേഷ് അസ്താനക്ക് എതിരെ അന്വേഷണത്തിന് പ്രത്യേക സംഘത്തിന് രൂപം നല്കണമെന്ന് ബസ്സി കോടതിയോട് ആവശ്യപ്പെട്ടു. അതിനിടെ സിബിഐ സ്പെഷ്യൽ ഡയറക്ടർ രാകേഷ് അസ്താനയ്ക്ക് എതിരെ അഴിമതി കേസിൽ പരാതി നൽകിയ സതീഷ് ബാബു സനക്ക് സുരക്ഷ നൽകാൻ സുപ്രീം കോടതി ഉത്തരവിട്ടു.
ഹൈദ്രബാദ് പൊലീസിന് ആണ് കോടതി നിർദേശം നൽകിയത്. എന്നാൽ ജസ്റ്റിസ് എ കെ പട്നായികിന്റെ സാന്നിധ്യത്തിൽ തന്നെ ചോദ്യം ചെയ്യണം എന്ന സനയുടെ ആവശ്യം കോടതി അംഗീകരിച്ചില്ല.
ചോദ്യം ചെയ്യലിന് ഹാജരാകാൻ സനയ്ക്ക് നൽകിയ സമൻസ് സ്റ്റേ ചെയ്യാൻ സുപ്രീം കോടതി വിസമ്മതിച്ചു.