സി.ബി.ഐയില്‍ നാടകീയ അഴിച്ചുപണി; സി.ബി.ഐ കൊച്ചി എസ്.പിയെ വീണ്ടും സ്ഥലംമാറ്റി

Jaihind Webdesk
Wednesday, January 23, 2019

NageswarRao-CBI

കൊച്ചി: സി.ബി.ഐയില്‍ പുതിയ ഡയറക്ടറെ തെരഞ്ഞെടുക്കാനുള്ള യോഗത്തിന് ഒരുദിവസം ബാക്കി നില്‍ക്കെ വീണ്ടും കൂട്ടസ്ഥലംമാറ്റം. കേരളത്തിന്റെ ചുമതലയുള്ള ഉദ്യോഗസ്ഥരെയടക്കം മാറ്റി. സി.ബി.ഐ കൊച്ചി യൂണിറ്റ് എസ്.പി. ഷിയാസിനെ ചെന്നൈയിലേക്ക് മാറ്റി. രണ്ടുദിവസത്തിനുള്ളില്‍ രണ്ടാമത്തെ സ്ഥലംമാറ്റമാണ് ഷിയാസിന്. തിരുവനന്തപുരം യൂണിറ്റിന്റെ ചുമതല കൊച്ചിയിലെ പുതിയ എസ്.പി. പി. ബാലചന്ദ്രനാണ്. നാളെ പുതിയ ഡയറക്ടറെ തെരഞ്ഞെടുക്കാനിരിക്കെയാണ് വഴിവിട്ട സ്ഥലംമാറ്റം.
സി.ബി.ഐ രൂപംകൊണ്ടതിന് ശേഷം ചരിത്രത്തില്‍ സമാനതകളില്ലാത്ത സ്ഥലംമാറ്റ ഉത്തരവുകളാണ് ഇറങ്ങുന്നത്. താല്‍ക്കാലിക ഡയറക്ടര്‍ നഗേശ്വര റാവുവാണ് സ്ഥലംമാറ്റ ഉത്തരവുകള്‍ ഇറക്കിയിരിക്കുന്നത്.[yop_poll id=2]