ബ്രിട്ടന്റെ ജാഗ്രതാനിര്‍ദ്ദേശം; കേരളത്തില്‍ ആള്‍ക്കൂട്ടങ്ങള്‍ ഉള്ളയിടങ്ങളില്‍ പോകരുത്

Jaihind Webdesk
Saturday, January 5, 2019

ന്യൂദല്‍ഹി: കേരളത്തില്‍ വരുന്ന ബ്രിട്ടീഷ് പൗരന്‍മാര്‍ക്ക് ജാഗ്രതാനിര്‍ദ്ദേശവുമായി ബ്രിട്ടീഷ് സര്‍ക്കാര്‍. കേരളത്തിലെ സംഘര്‍ഷങ്ങളുടെ അടിസ്ഥാനത്തിലാണ് ജാഗ്രതാനിര്‍ദ്ദേശം പുറപ്പെടുവിച്ചിരിക്കുന്നത്. ആള്‍ക്കൂട്ടങ്ങള്‍ ഉള്ള സ്ഥലങ്ങളില്‍ പോകരുത്. സഞ്ചരിക്കുമ്പോള്‍ ജാഗ്രതാ പാലിക്കണം തുടങ്ങിയവയാണ് ബ്രിട്ടീഷ് പൗരന്‍മാര്‍ക്കായി ബ്രിട്ടീഷ് ഹൈക്കമ്മീഷന്‍ പുറപ്പെടുവിച്ച നിര്‍ദ്ദേശങ്ങളിലുള്ളത്. കേരളത്തിലുണ്ടായിക്കൊണ്ടിരിക്കുന്ന സംഘര്‍ഷങ്ങളും അക്രമങ്ങളും രാജ്യാന്തര തലത്തില്‍ തന്നെ ചര്‍ച്ചയായിരിക്കുകയാണ്. ഇതിന്റെ പശ്ചാത്തലത്തിലാണ് ബ്രിട്ടീഷ് ഹൈക്കമ്മീഷന്‍ ബ്രിട്ടീഷ് പൗരന്‍മാര്‍ക്ക് നല്‍കിയിരിക്കുന്നത്. വിനോദസഞ്ചാര രംഗത്ത് കനത്ത തിരിച്ചടിയാണ് കേരളത്തിലെ സംഘര്‍ഷങ്ങളിലൂടെ സംഭവിച്ചിരിക്കുന്നത്.