ജാതി സെന്‍സസ് നീതിയിലേക്കുള്ള ആദ്യ പടി; രേവന്ത് റെഡ്ഡിയെ അഭിനന്ദിച്ച് രാഹുല്‍ ഗാന്ധി

 

ന്യൂഡല്‍ഹി: ജാതി സെൻസസ് നീതിയിലേക്കുള്ള ആദ്യ പടിയെന്ന് രാഹുൽ ഗാന്ധി. ഒരു സമൂഹത്തിന്‍റെ സാമൂഹികവും സാമ്പത്തികവുമായ വളർച്ചയ്ക്ക് ജാതി സെൻസസ് അത്യാവശ്യമാണ്. രാജ്യത്തിന്‍റെ അഭിവൃദ്ധിയിൽ സമൂഹത്തിലെ എല്ലാ വിഭാഗങ്ങളുടെയും തുല്യ പങ്കാളിത്തം ഉറപ്പാക്കാനുള്ള ഒരേയൊരു മാർഗം ജാതി സെൻസസ് മാത്രമാണ്. തെലങ്കാനയിൽ ജാതി സെൻസസ് നടപ്പിലാക്കാൻ പോകുന്ന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിക്ക് എല്ലാവിധ ആശംസകളും നേരുന്നു എന്ന് രാഹുൽ ഗാന്ധി സാമൂഹ്യ മാധ്യമമായ എക്സിൽ കുറിച്ചു.

Comments (0)
Add Comment