മാധ്യമപ്രവർത്തകനെ ഭീഷണിപ്പെടുത്തിയെന്ന പരാതിയിൽ മുൻ ഡിജിപി ടിപി സെൻകുമാറിനെതിരെ കേസ്; സെൻകുമാറിനൊപ്പം വാർത്താ സമ്മേളനത്തിൽ പങ്കെടുത്ത സുഭാഷ് വാസുവിനെതിരെയും കേസ് എടുത്തു; മാധ്യമപ്രവർത്തകനെ സംഘം ചേർന്ന് ഭീഷണിപ്പെടുത്തിയെന്ന് പരാതി.

പ്രസ് ക്ലബിൽ മാധ്യമപ്രവർത്തകനെ ഭീഷണിപ്പെടുത്തിയെന്ന പരാതിയിൽ മുൻ ഡിജിപി ടിപി സെൻകുമാറിനെതിരെ പൊലീസ് കേസ് എടുത്തു. തിരുവനന്തപുരം പ്രസ്‌ക്ലബിൽ നടത്തിയ വാർത്താ സമ്മേളനത്തിനിടെ മാധ്യമപ്രവർത്തകനെ സംഘം ചേർന്ന് ഭീഷണിപ്പെടുത്തിയതിനാണ് കൺഡോൺമെൻറ് പൊലീസ് കേസെടുത്തിട്ടുള്ളത്. ടിപി സെൻകുമാറിനൊപ്പം വാർത്താ സമ്മേളനത്തിൽ പങ്കെടുത്തിരുന്ന സുഭാഷ് വാസുവിനെതിരെയും കേസ് എടുത്തിട്ടുണ്ട്. മാധ്യമ പ്രവർത്തകനായ കടവിൽ റഷീദാണ് പരാതി നൽകിയത്.

ഈ മാസം 16 ന് തിരുവനന്തപുരം പ്രസ് ക്ലബ്ബിൽ നടന്ന വാർത്താസമ്മേളനത്തിനിടെയാണ് സംഭവം. വെള്ളാപ്പള്ളി നടേശനെതിരായ അഴിമതി ആരോപണങ്ങൾ വിശദീകരിക്കാൻ വിളിച്ചു ചേർത്ത വാർത്താസമ്മേളനത്തിൽ ചോദ്യമുന്നയിച്ച മാധ്യമപ്രവർത്തകനോട് സെൻകുമാർ തട്ടിക്കയറുകയും മോശമായി പെരുമാറുകയും ചെയ്തു. ഡിജിപി ആയിരുന്നപ്പോൾ വെള്ളാപ്പള്ളിക്കെതിരെയുള്ള ആരോപണങ്ങൾ എന്ത്ക്കൊണ്ട് അന്വേഷിച്ചില്ലെന്ന ചോദ്യമാണ് സെൻകുമാറിനെ പ്രകോപിപ്പിച്ചത്. താങ്കൾ മാധ്യമ പ്രവർത്തകനാണോ, മദ്യപിച്ചിട്ടുണ്ടോ, ചോദ്യം ഉന്നയിക്കുകയാണെങ്കിൽ വേദിക്കു മുന്നിൽ വന്നു ചോദിക്കണം എന്നിങ്ങനെയാണ് സെൻകുമാർ അക്രോശച്ചത്.

തുടർന്ന് സെൻകുമാറിനോടൊപ്പം വന്ന ആളുകൾ മാധ്യമ പ്രവർത്തകനെ പിടിച്ച് തള്ളുകയും പുറത്താക്കാൻ ശ്രമിക്കുകയും ചെയ്തു.
മാധ്യമപ്രവർത്തകനെ ഭീഷണിപ്പെടുത്തിയതിന് മുൻ ഡിജിപി ടി.പി.സെൻകുമാർ, സുഭാഷ് വാസു ഉൾപ്പ’ടെ എട്ട് പേർക്കെതിരെയാണ് കേസെടുത്തിട്ടുള്ളത്. തിരുവനന്തപുരം കന്റോൺമെന്റ് പോലീസാണ് കേസ് രജിസ്റ്റർ ചെയ്തത്. സംഘം ചേർന്ന് ഭീഷണിപ്പെടുത്തിയെന്നാണ് പരാതി. മാധ്യമ പ്രവര്‍ത്തകനായ കടവില്‍ റഷീദാണ് പരാതി നല്‍കിയത്.

TP Senkumar
Comments (0)
Add Comment