സിസ്റ്റർ ലൂസി കളപ്പുരയ്‌ക്കെതിരെ അപവാദപ്രചാരണം: ഫാദർ നോബിൾ പാറയ്ക്കൽ ഉൾപ്പെടെ 6 പേർക്ക് എതിരെ കേസ്

Jaihind News Bureau
Wednesday, August 21, 2019

സിസ്റ്റർ ലൂസി കളപ്പുരയ്‌ക്കെതിരെ അപവാദപ്രചാരണം നടത്തിയ മാനന്തവാടി രൂപതാ പിആർഒ ഫാദർ നോബിൾ പാറയ്ക്കൽ ഉൾപ്പടെ 6 പേർക്ക് എതിരെ പോലീസ് കേസ് എടുത്തു.  ഫാദർ  നോബിളിനെ ഒന്നാം പ്രതിയാക്കി വെള്ളമുണ്ട പോലീസാണ് കേസെടുത്തത്. സിസ്റ്റർ ലൂസി നൽകിയ പരാതിയിൽ പോലീസ് ഇന്ന് മോഴി എടുക്കും. സ്ത്രീത്വത്തെ അപമാനിക്കുന്ന രീതിയിൽ അപവാദപ്രചാരണം നടത്തി, അപകീർത്തികരമായ വ്യാജപ്രചാരണം നടത്തി എന്നീ കുറ്റങ്ങളാണ് ഫാദർ. നോബിൾ പാറയ്ക്കലിനെതിരായി ചുമത്തിയിരിക്കുന്നത്. മദർ സുപ്പീരിയറും പ്രതിപ്പട്ടികയിലുൾപ്പെട്ടിട്ടുണ്ട്.
ാമിഷൗ ംമൃൃശലൃ ളഴേ റലസെ 7മാ