ഇ.എം.സി.സി ഡയറക്ടറുടെ കാർ ആക്രമിച്ച കേസ് : ക്വട്ടേഷൻ സംഘാംഗം പിടിയില്‍

Jaihind Webdesk
Wednesday, April 28, 2021

കൊല്ലം : തെരഞ്ഞെടുപ്പ് ദിവസം ഇ.എം.സി.സി ഡയറക്ടർ ഷിജു.എം.വർഗീസിന്‍റെ കാർ ആക്രമിച്ച സംഭവത്തിൽ ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. തിരുവനന്തപുരം സ്വദേശിയായ ക്വട്ടേഷൻ സംഘാംഗമാണ് പിടിയിലായത്. ആക്രമണത്തിനു ശേഷം സംഘം രക്ഷപെട്ടതായി കരുതുന്ന കാറും പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. 4 പേർ ഉൾപ്പെട്ട സംഘമാണ് ആക്രമണത്തിനു പിന്നിലെന്നാണ് പൊലീസിന് വിവരം ലഭിച്ചിരിക്കുന്നത്.