ബൂത്ത് ഏജന്‍റുമാരെ ആക്രമിച്ച കേസ്; സിപിഎം പ്രവർത്തകർക്ക് തടവും പിഴയും

Jaihind Webdesk
Monday, December 6, 2021

 

കണ്ണൂർ : ലോക്സഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് ബൂത്ത് ഏജൻ്റുമാരെ ആക്രമിച്ച കേസിൽ കണ്ണൂർ മലപ്പട്ടത്തെ സിപിഎം പ്രവർത്തകർക്ക് തടവും പിഴയും. മലപ്പട്ടം സ്വദേശികളായ പിവി രാജേഷ്, കെകെ വിജയൻ, വി സഹദേവൻ, കരിക്കൽ സുരേഷ്, റോബർട്ട് ജോർജ്, എംകെ പ്രകാശൻ എന്നിവരെയാണ് കണ്ണൂർ ഫസ്റ്റ് ക്ലാസ് ജുഡിഷ്യൽ മജിസ്ട്രേറ്റ് കോടതി ശിക്ഷിച്ചത്.

വിവിധ വകുപ്പുകളിലായി 13 മാസവും 10 ദിവസം തടവിനും 3000 രൂപ പിഴ അടക്കാനും ശിക്ഷിച്ചത്. 2014 എപ്രിൽ 10 ന് നടന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ മലപ്പട്ടംകുളഞ്ഞ എഎൽപി സ്കൂളിൽ സ്വതന്ത്ര സ്ഥാനാർത്ഥി പുത്തലത്ത് ശ്രീമതിയുടെ ബൂത്ത് ഏജൻ്റുമാരെ മർദ്ദിച്ചതിനാണ് കേസ്. കള്ളവോട്ട് തടഞ്ഞതിൻ്റെ വൈരാഗ്യത്തെ തുടർന്നാണ് സിപിഎം പ്രവർത്തകർ ഏജൻ്റുമാരെ ആക്രമിച്ചത്.