കൂടത്തായി റോയ് തോമസ് കൊല കേസില്‍ കുറ്റപത്രം സമർപ്പിച്ചു

Jaihind News Bureau
Wednesday, January 1, 2020

കൂടത്തായി കൊലപാതക പരമ്പരയിൽ ആദ്യ കേസായ റോയ് തോമസിന്‍റെ കൊലപാതകവുമായി ബന്ധപെട്ടു കുറ്റപത്രം സമർപ്പിച്ചു. താമരശ്ശേരി ഫസ്റ്റ് ക്ലാസ്സ്‌ ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിൽ ആണ് കുറ്റപത്രം സമർപ്പിച്ചത്. 1800 പേജ് ഉള്ള കുറ്റപത്രം ആണ് കോടതിയിൽ സമര്‍പിച്ചതെന്നു അന്വേഷണ ചുമതലയുള്ള വടകര റൂറൽ എസ്പി കെ ജി സൈമൺ വ്യക്തമാക്കി.

കടലക്കറിയിലും വെള്ളത്തിലും സയനൈഡ് കലര്‍ത്തിയാണ് ജോളി ആദ്യ ഭര്‍ത്താവ് റോയ് തോമസിനെ കൊലപ്പെടുത്തിയത്. മാത്രമല്ല ജോളിയുടെ ബികോം, എംകോം, യുജിസി നെറ്റ് സര്‍ട്ടിഫിക്കറ്റുകള്‍, എന്‍ഐടി ഐഡി കാര്‍ഡ് എന്നിവ വ്യാജമാണ്.