തിരുവനന്തപുരം: സംസ്ഥാനത്ത് സിഎഎ വിരുദ്ധ സമരത്തിൽ പങ്കെടുത്തവർക്കെതിരെ കേസെടുത്ത് പോലീസ്. ഇന്നലെ രാജ്ഭവനിലേക്ക് യൂത്ത് കോൺഗ്രസ് നടത്തിയ മാർച്ചിൽ പങ്കെടുത്ത കെ.പി.സി.സി വൈസ് പ്രസിഡന്റ് വി.ടി ബൽറാം അടക്കം 62 പേർക്കെതിരെയാണ് കേസ്. പൗരത്വ നിയമ ഭേദഗതിക്കെതിരെ രാജ്യവ്യാപക പ്രതിഷേധം ശക്തമായി നടക്കുകയാണ്.
അതേസമയം പൗരത്വ ഭേദഗതി നിയമം അറബിക്കടലില്‍ എന്ന മുദ്രാവാക്യമായി ഇന്ന് കോണ്‍ഗ്രസ് നേതാക്കള്‍ രാജ്ഭവന് മുന്നില്‍ പ്രതിഷേധിക്കും. കെ.പി.സി.സിയുടെ ആഭിമുഖ്യത്തില്‍ നടക്കുന്ന പ്രതിഷേധ സമരത്തില്‍ കെപിസിസി പ്രസിഡന്റും പ്രതിപക്ഷ നേതാവും യു.ഡി.എഫ് കണ്‍വീനറും ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസിന്റെ പ്രമുഖ നേതാക്കളെല്ലാം പങ്കെടുക്കും. ഉച്ചയ്ക്ക് 12 മണിക്കാണ് രാജ്ഭവന് മുന്നില്‍ കോണ്‍ഗ്രസ് നേതാക്കളും പ്രവര്‍ത്തകരും പ്രതിഷേധിക്കുന്നത്. ഇന്നലെ രാജ്ഭവന് മുന്നിൽ യൂത്ത് കോൺഗ്രസ് നടത്തിയ പ്രതിഷേധത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കോലം കത്തിച്ചിരുന്നു.