ഇലക്ടറൽ ബോണ്ടുകൾ വഴി പണം തട്ടിയതിന് കേന്ദ്രമന്ത്രി നിർമല സീതാരാമനെതിരെ കേസ്

 

ന്യൂഡല്‍ഹി: ഇലക്ട്രല്‍ ബോണ്ടുകള്‍ വഴി പണം തട്ടിയതിന് കേന്ദ്രമന്ത്രി നിര്‍മല സീതാരാമനെതിരെ കേസ്. നിർമ്മല സീതാരാമനും മറ്റുള്ളവർക്കുമെതിരെ ഉയർന്ന പരാതിയിൽ ബംഗളുരുവിലെ പ്രത്യേക കോടതിയാണ് എഫ്ഐആർ ഫയൽ ചെയ്യാൻ ഉത്തരവിട്ടത്. തിരഞ്ഞെടുപ്പ് ബോണ്ടുകൾ വഴി കൊള്ളയടിക്കൽ നടത്തിയെന്ന് ആരോപിച്ച് ജന അധികാര സംഘർഷ സംഘടനയിലെ ആദർശ് അയ്യരാണ് നിർമ്മല സീതാരാമനും മറ്റുള്ളവർക്കുമെതിരെ പരാതി നൽകിയത്.

ഈ വിഷയത്തിൽ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ, നിർമ്മല സീതാരാമന്‍റെ രാജി ആവശ്യപ്പെട്ടു. സെക്ഷൻ 17 എ (അഴിമതി നിരോധന നിയമം) പ്രകാരം മൂന്ന് മാസത്തിനുള്ളിൽ അന്വേഷണം പൂർത്തിയാക്കി റിപ്പോർട്ട് സമർപ്പിക്കണമെന്നും അതിന്‍റെ അടിസ്ഥാനത്തിൽ എഫ്ഐആർ രജിസ്റ്റർ ചെയ്യുകയും കൂടുതൽ അന്വേഷണം നടത്തുകയും വേണമെന്നും സിദ്ധരാമയ്യ കൂട്ടിച്ചേർത്തു.

Comments (0)
Add Comment