മാധ്യമപ്രവർത്തകയ്ക്ക് മോശം സന്ദേശമയച്ചെന്ന പരാതി : എൻ. പ്രശാന്ത് ഐഎഎസിനെതിരെ കേസ്

Jaihind Webdesk
Tuesday, September 7, 2021

കൊച്ചി : ആഴക്കടൽ മത്സ്യബന്ധന വിവാദത്തിൽ പ്രതികരണം തേടിയ മാധ്യമപ്രവർത്തകയോട് അപമര്യാദയായി പെരുമാറിയ എൻ. പ്രശാന്ത് ഐഎഎസിനെതിരെ കേസെടുത്തു. പത്രപ്രവര്‍ത്തക യൂണിയന്‍റെ പരാതിയില്‍ പാലാരിവട്ടം പൊലീസാണ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തത്.

സ്ത്രീത്വത്തെ അപമാനിച്ചെന്ന കുറ്റം ചുമത്തിയാണ് കേസെടുത്തിട്ടുള്ളത്. ആഴക്കടല്‍ മത്സ്യബന്ധന വിവാദവുമായി ബന്ധപ്പെട്ട് പ്രതികരണം തേടിയപ്പോള്‍ വാട്സ് ആപ്പില്‍ മോശം സന്ദേശമയച്ചെന്നായിരുന്നു പരാതി. അന്ന് കേരള ഷിപ്പിങ് ആന്‍റ്  ഇന്‍ലാന്‍ഡ് നാവിഗേഷന്‍ കോര്‍പ്പറേഷന്‍ എംഡിയായിരുന്നു പ്രശാന്ത്.