രമ്യ ഹരിദാസ് എംപിയെ അവഹേളിച്ചു ; ഇടത് അനുകൂലിക്കെതിരെ യൂത്ത് കോൺഗ്രസ് പരാതി

Jaihind Webdesk
Wednesday, June 16, 2021

മലപ്പുറം : സമൂഹമാധ്യമങ്ങളിലൂടെ രമ്യ ഹരിദാസ് എംപിയെ അവഹേളിച്ച മഞ്ചേരി സ്വദേശിക്കെതിരെ യൂത്ത് കോൺഗ്രസ് പോലീസിൽ പരാതി നൽകി. ഇടത് അനുകൂലിയായ മഞ്ചേരി നെല്ലിക്കുത്ത് സ്വദേശി ഹബീബ് മരക്കാർ എന്നയാൾക്കെതിരെ യാണ് യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറി ഷഫീർ ജാൻ മലപ്പുറം ജില്ലാ പോലീസ് മേധാവിക്ക് പരാതി നൽകിയത്. ഇയാൾ ഫേസ്ബുക്കിലൂടെ രമ്യ ഹരിദാസ് എംപിയെ ജാതിപരമായ അധിക്ഷേപിച്ചു എന്ന് പരാതിയിൽ ചൂണ്ടിക്കാണിക്കുന്നു.

സ്ത്രീകൾക്ക് നേരെയുള്ളതും ജാതിപരമായ അവഹേളനവും ആയതിനാൽ ശക്തമായ നടപടി സ്വീകരിക്കണമെന്ന് പരാതിയിൽ ആവശ്യപ്പെട്ടു.