അധ്യാപകനെ മർദ്ദിച്ച സംഭവം; നാല് എസ്എഫ്ഐ പ്രവർത്തകർക്കെതിരെ കേസ്

 

തിരുവനന്തപുരം: ചെമ്പഴന്തി എസ്എൻ കോളേജിൽ അധ്യാപകനെ മർദ്ദിച്ച നാല് എസ്എഫ്ഐ പ്രവർത്തകർക്കെതിരെ പോലീസ് കേസെടുത്തു. ഒരു ബൈക്കിൽ നാലുപേരുമായി സഞ്ചരിച്ചത് ചോദ്യം ചെയ്ത അധ്യാപകനെയാണ് വിദ്യാർത്ഥികള്‍ മർദ്ദിച്ചത്. ഡോ. ആർ. ബിജുവിനെയാണ് എസ്എഫ്ഐ പ്രവർത്തകർ മർദ്ദിച്ചത്. അധ്യാപകന്‍റെ പരാതിയിൽ ഗണിത വിഭാഗം വിദ്യാർത്ഥികളായ ആദിത്യൻ, സെന്തിൽ, ശ്രീജിത്ത് എന്നിവർക്കും സോഷ്യോളജി വിദ്യാർത്ഥി അശ്വിൻ നാഥനും എതിരെ കഴക്കൂട്ടം പോലീസ് കേസെടുത്തു. അധ്യാപകന്‍റെ മൊഴിയും പോലീസ് രേഖപ്പെടുത്തി. കേസെടുതോടെ ഇവർക്കെതിരെ കോളേജും നടപടിയെടുക്കും.എന്നാൽ അധ്യാപകനെതിരെ ഇതിൽ ഒരു വിദ്യാർത്ഥി കഴക്കൂട്ടം പോലീസിൽ കേസ് നൽകി.

Comments (0)
Add Comment