പരിക്കേറ്റ് കരോലിന പിന്മാറി; ഇന്തൊനേഷ്യന്‍ മാസ്റ്റേഴ്‌സ് കിരീടം സൈനയ്ക്ക്

ഇന്തൊനേഷ്യന്‍ മാസ്റ്റേഴ്‌സ് ബാഡ്മിന്‍റണ് കിരീടം സൈന നേവാളിന്. ഫൈനലില്‍ ലോക ചാംപ്യനും ഒളിംപിക് ചാമ്പ്യനുമായ സ്പാനിഷ് താരം കരോലിനാ മാരിന്‍ പരിക്കേറ്റ് പിന്‍മാറിയതോടെയാണ് സൈന കിരീടം ഉറപ്പിച്ചത്.

ആദ്യ ഗെയിമില്‍ 10-4ന് മുന്നില്‍ നില്‍ക്കെയാണ് കരോലിനയ്ക്ക് പരിക്കേറ്റത്. ഇതോടെ ഡോക്ടര്‍മാരുടെ ഉപദേശപ്രകാരം പിന്‍മാറുകയായിരുന്നു. കരഞ്ഞുക്കൊണ്ട്  കളം വിട്ടത്.

ഇങ്ങനൊരു വിജയമല്ല താന്‍ ആഗ്രഹിച്ചതെന്നും പരിക്കേല്‍ക്കുക എന്നത് കളിക്കാരെ സംബന്ധിച്ച് വളരെ മോശമായ കാര്യമാണെന്നും ലോകത്തിലെ ഏറ്റവും മികച്ച വനിതാ ബാഡ്മിന്‍റണ്‍ താരത്തെ അങ്ങനെ കാണേണ്ടിവന്നത് ദൗർഭാഗ്യകരമാണെന്നും സീസണിലെ തന്‍റെ ആദ്യ കിരീടം സ്വന്തമാക്കിയ സൈന പ്രതികരിച്ചു.

ഇരുവരും തമ്മിലുള്ള 11 മത്സരങ്ങളില്‍ 6 എണ്ണത്തില്‍ കരോലിനയും 5 എണ്ണത്തില്‍ സൈനയും ജയിച്ചിട്ടുണ്ട്. എന്നാല്‍ നേര്‍ക്കുനേര്‍ വന്ന അവസാന രണ്ട് മത്സരങ്ങളിലും വിജയം കരോലിനയ്ക്കൊപ്പമായിരുന്നു. 2009, 2010, 2012 വര്‍ഷങ്ങളില്‍ ഇന്തൊനേഷ്യന്‍ മാസ്റ്റേഴ്സ്  ചാംപ്യനായിരുന്നു സൈന.

Carolina Marinsaina nehwal
Comments (0)
Add Comment