വിമ്പിള്‍ഡണ്‍ കിരീടം കാർലോസ് അല്‍കാരസിന്; ജോക്കോവിച്ചിനെ തോല്‍പ്പിച്ചത് നേരിട്ടുള്ള സെറ്റുകള്‍ക്ക്

 

ലണ്ടന്‍: വിമ്പിൾഡനിലെ കലാശപ്പോരിൽ ജോക്കോവിച്ചിനെ വീഴ്ത്തി സ്പാനിഷ് താരം കാർലോസ് അൽകാരസ് കിരീടത്തില്‍ മുത്തമിട്ടു. സെർബിയയുടെ നൊവാക് ജോക്കോവിച്ചിനെ നേരിട്ടുള്ള സെറ്റുകൾക്ക് വീഴ്ത്തിയാണ് അൽകാരസ് തുടർച്ചയായ രണ്ടാം വർഷവും വിമ്പിൾഡൻ കിരീടം ചൂടിയത്. സ്കോർ: 6-2, 6-2, 7-6 (4). ജയത്തോടെ ഫ്രഞ്ച് ഓപ്പണും വിമ്പിൾഡണും തുടർച്ചയായി നേടുന്ന ആറാമത്തെ താരമായും അൽകാരസ് മാറി.

25 ഗ്രാൻസ്‌ലാം സിംഗിൾസ് ട്രോഫി നേടുന്ന ആദ്യ ടെന്നിസ് താരം എന്ന റെക്കോർഡിൽ കണ്ണുനട്ട് കളത്തിലിറങ്ങിയ നൊവാക് ജോക്കോവിച്ചിന് ഇനിയും കാത്തിരിക്കേണ്ടിവരും. നിലവിൽ ജോക്കോവിച്ചിനും ഓസ്ട്രേലിയൻ മുൻ വനിതാ താരം മാർഗരറ്റ് കോർട്ടിനും 24 ട്രോഫികൾ വീതമാണുള്ളത്.

 

Comments (0)
Add Comment