പ്രതിഷേധിക്കാനുള്ള അവകാശത്തെ അടിച്ചമർത്തുന്ന സർക്കാർ നടപടി അങ്ങേയറ്റം പ്രതിഷേധാർഹമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കരുതൽ തടങ്കലിന്റെ ആവശ്യം എന്താണെന്നും കരിങ്കൊടി പ്രതിഷേധം മഹാ അപരാധമാണോ എന്നും അദ്ദേഹം ചോദിച്ചു. സംഭവം തികച്ചും നിർഭാഗ്യകരമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
കർണാടക മുഖ്യമന്ത്രി യദ്യൂരപ്പയെ കരിങ്കൊടി കാട്ടിയതിനെ തുടർന്ന് അറസ്റ്റ് ചെയ്ത് കരുതൽ തടങ്കലിലാക്കിയ യൂത്ത് കോൺഗ്രസ്-കെ.എസ്.യു പ്രവർത്തകരെ സന്ദർശിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. അതേസമയം കർണാടക മുഖ്യമന്ത്രി യെദ്യൂരപ്പയ്ക്ക് നേരെ ഇന്ന് കെ.എസ്.യു വീണ്ടും കരിങ്കൊടി കാട്ടി പ്രതിഷേധിച്ചു. തിരുവനന്തപുരത്ത് നിന്ന് മടങ്ങവേ എയർപോർട്ടിന് മുന്നിലായിരുന്നു കെ.എസ്.യു പ്രവർത്തകരുടെ പ്രതിഷേധം. പ്രതിഷേധിച്ച പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി.