യു.എസ്. ഓപ്പൺ ടെന്നീസിൽ വനിതാ വിഭാഗത്തിൽ ചരിത്ര ഫൈനലിനു കളമൊരുങ്ങി. പത്താംതവണ യു.എസ്. ഓപ്പൺ ഫൈനൽ കളിക്കുന്ന സെറീന വില്യംസും ആദ്യമായി ഫൈനലിലെത്തിയ പത്തൊൻപതു വയസുകാരി കാനഡയുടെ ബിയാൻകയെയാണു നേരിടുക. നാളെ പുലർച്ചെ 1.30നാണ് മത്സരം.
ടെന്നീസിലെ രണ്ടു തലമുറയുടെ പോരാട്ടമാണ് യു.എസ്. ഓപ്പൺ ഫൈനലിൽ നടക്കുക. ബിയാൻകയുടെ ആദ്യ ഗ്രാന്‍റ്സ്ലാം ഫൈനലാണിത്. അഞ്ചാംസീഡ് എലീന സ്വിറ്റോലിനയെ നേരിട്ടുള്ള സെറ്റുകൾക്കു തോൽപ്പിച്ചാണ് സെറീന ഫൈനലിൽ കടന്നത്.
24-ആം ഗ്രാന്‍റ്സ്ലാം കിരീടം ലക്ഷ്യമിട്ടിറങ്ങുന്ന സെറീന ഇവിടെ വിജയിച്ചാൽ മാർഗരറ്റ് കോർട്ടിന്‍റെ എക്കാലത്തെയും വലിയ ഗ്രാന്‍റ്സ്ലാം നേട്ടത്തിനുടമ എന്ന റെക്കോഡിനൊപ്പമെത്തും. 1998ലാണ് സെറീന യുഎസ്. ഓപ്പണിൽ അരങ്ങേറ്റം കുറിക്കുന്നത്. അതേസമയം ബെലിൻഡ ബെൻസിസിനെ കടുത്ത പോരാട്ടത്തിൽ കീഴടക്കിയാണ് ബിയാൻക ഫൈനലിൽ കടന്നത്.
യു.എസ്. ഓപ്പൺ ഫൈനലിലെത്തുന്ന ആദ്യ കനേഡഡിയൻ താരമാണ് ഇവാൻക. നിലവിൽ ഇവാൻക ലോക റാങ്കിങ്ങിൽ 15-ആം സ്ഥാനത്താണ്.