ഛത്തീസ്ഗഡിലെ ഒന്നാംഘട്ട തിരഞ്ഞെടുപ്പിന്‍റെ കൊട്ടി കലാശം ഇന്ന്.മാവോയിസ്റ്റ് ആക്രമണങ്ങളാണ് തിരഞ്ഞെടുപ്പിലെ പ്രധാന ചർച്ച വിഷയമായത്.ഇന്നലെയും ഇന്നു മായി ഛത്തീസ്ഗഡിനെ ഇളക്കിമറിച്ചായിരുന്നു കോൺഗ്രസ് അധ്യക്ഷൻ രാഹുൽഗാന്ധിയുടെ പ്രചരണം.
ദാരിദ്ര്യം, കർഷകപ്രശ്നങ്ങൾ, തൊഴിലില്ലായ്മ എന്നിവ കോൺഗ്രസ് ഉയർത്തിക്കാട്ടുന്നു. സംസ്ഥാനത്തിന്റെ സാമ്പത്തിക പുരോഗതിക്കായി ഒന്നും ചെയ്യാൻ രമണ്‍ സിങ് സർക്കാരിനു കഴിഞ്ഞില്ലെന്നും കോൺഗ്രസ് തിരഞ്ഞെടുപ്പ് പ്രചരണത്തിലുടനീളം ആരോപിച്ചു . ബിജെപി അധികാരത്തിലെത്തുമ്പോൾ 37 % പേരായിരുന്നു ദാരിദ്ര്യരേഖയ്ക്കു താഴെ. എന്നാൽ 15 വർഷത്തിനു ശേഷം ഇപ്പോഴിത് 41% ആയി.ആദിവാസി വോട്ടുകളും ജാതിസമവാക്യങ്ങളും തിരഞ്ഞെടുപ്പിൽ നിർണായകമാണ്. 90 മണ്ഡലങ്ങളിൽ 29 എണ്ണം പട്ടികവർഗ സംവരണവും 10 എണ്ണം പട്ടികജാതി സംവരണവുമാണ്. മുന്നാക്ക സമുദായങ്ങളും ഒബിസിയും ഒപ്പം നിന്നാൽ ഛത്തീസ്ഗഡ് കോൺഗ്രസ് പിടിക്കും . കഴിഞ്ഞ തിരഞ്ഞെടുപ്പിൽ, 29 പട്ടികവർഗ സീറ്റുകളിൽ 18 എണ്ണവും കോൺഗ്രസാണു നേടിയത്. മദ്യനിരോധനം, കാർഷിക കടം എഴുതിതള്ളൽ, സ്വാമിനാഥൻ കമ്മീഷൻ റിപ്പോർട്ട് നടപ്പിലാക്കൽ എന്നീ കാര്യങ്ങൾ പ്രചരണത്തിനിടെ രാഹുൽഗാന്ധി ജനങ്ങൾക്ക് ഉറപ്പ് നൽകിയിരുന്നു.മാവോയിസ്റ്റ് ബാധിത ജില്ലകളിലാണ് മറ്റന്നാൾ തിരഞ്ഞെടുപ്പ് നടക്കുന്നത്. തിരഞ്ഞെടുപ്പ് പ്രചരണത്തിനിടെ സൈനികരും മാധ്യമപ്രവർത്തകനും മാവോയിസ്റ്റ് അക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു.
https://www.youtube.com/watch?v=t0yz9TY3FvI