‘ഗോ ബാക്ക് ഫാസിസ്റ്റ് മോദി’ ; പ്രധാനമന്ത്രിയുടെ കേരള, തമിഴ്നാട് സന്ദർശനത്തിനെതിരെ ട്വിറ്ററിൽ വ്യാപക പ്രതിഷേധം

Jaihind News Bureau
Sunday, February 14, 2021

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കേരളാ, തമിഴ്നാട് സന്ദർശനത്തിനെതിരെ ട്വിറ്ററിൽ വ്യാപക പ്രതിഷേധം. ഇരു സംസ്ഥാനങ്ങളിലുമുള്ളവരാണ് പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുന്നത്. ‘ഗോ ബാക്ക് ഫാസിസ്റ്റ് മോദി, ഗോ ബാക്ക് മോദി’ തുടങ്ങിയ ഹാഷ് ടാഗുകളോടെ ക്യാംപെയ്ൻ നടത്തുന്നത്. ഇന്ധനവില വർധന, കര്‍ഷകസമരം, ഹാത്രസ് സംഭവം തുടങ്ങിയ കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് പ്രതിഷേധം. പൊതുമേഖലാ സ്ഥാപനങ്ങളായ ബിപിസിഎല്‍ കൊച്ചി റിഫൈനറി, കൊച്ചി പോര്‍ട്ട് ട്രസ്റ്റ്, ഷിപ് യാഡ്, ഫാക്ട് എന്നിവയുടെ പദ്ധതികളുടെ സമര്‍പ്പണത്തിലാണ് പ്രധാനമന്ത്രി ഇന്ന് കൊച്ചിയിലെത്തുന്നത്.