കാലിക്കറ്റ് സർവകലാശാല പരീക്ഷകള്‍ മാറ്റണമെന്ന് വിദ്യാർത്ഥികള്‍ ; കൊവിഡ് വ്യാപനത്തിനിടയിലെ നടപടിക്കെതിരെ പ്രതിഷേധം

Jaihind News Bureau
Tuesday, October 20, 2020

 

കോവിക്കോട്: കൊവിഡ് തീവ്രവ്യാപനം നിലനിൽക്കുന്ന സമയത്ത് നിയമ പരീക്ഷകൾ നടത്തുന്നതിനെതിരെ വിദ്യാർഥികൾ രംഗത്ത്. ഒക്ടോബർ 22 ന് ആരംഭിക്കുന്ന പരീക്ഷയിൽ എങ്ങനെ ഹാജരാകുമെന്ന ആശങ്കയിലാണ് വിദ്യാർഥികൾ. നിലവിലെ സാഹചര്യം മുൻനിർത്തി പരീക്ഷകൾ മാറ്റി വയ്ക്കുകയോ റദ്ദ് ചെയ്യുകയോ ചെയ്യണമെന്നാണ് വിദ്യാർഥികളുടെ ആവശ്യം.

സംസ്ഥാനത്ത് കൊവിഡ് രോഗികൾ ക്രമാതീതമായി ഉയർന്നു വരികയും നടക്കുകയും പല ജില്ലകളിലും തീവ്രവ്യാപനം ഉണ്ടാവുകയും ചെയ്യുന്ന ഈ സമയത്താണ് യൂണിവേഴ്സിറ്റി നിയമ പരീക്ഷ നടത്താൻ ഒരുങ്ങുന്നത്. ഒക്ടോബർ 22 ന് ആരംഭിക്കുന്ന അഞ്ചാം സെമസ്റ്റർ പരീക്ഷയിൽ  ഹാജരാവാൻ കഴിയുമോ എന്ന ആശങ്കയിലാണ് ഭൂരിഭാഗം വിദ്യാർഥികളും. ഹോസ്റ്റലുകൾ പോലും പ്രവർത്തിക്കാതിരിക്കുകയും പൊതുഗതാഗത സംവിധാനം ഉപയോഗിക്കാൻ പോലും കഴിയാത്ത ഈ സാഹചര്യത്തിൽ കിലോമീറ്ററുകൾ താണ്ടി പരീക്ഷയ്ക്ക് ഹാജരാകാൻ കഴിയില്ല എന്നാണ് ഭൂരിഭാഗം വിദ്യാർത്ഥികളും പരാതിപ്പെടുന്നത്.

കൊവിഡ് രോഗ ബാധിതർ ആവുകയും നിരീക്ഷണത്തിൽ കഴിയുകയും ചെയ്യുന്ന നിരവധി വിദ്യാർത്ഥികളും കാലിക്കറ്റ് യൂണിവേഴ്സിറ്റിയുടെ കീഴിൽ പഠിക്കുന്നുണ്ട്. ഈ സാഹചര്യത്തിൽ അവർക്ക് പരീക്ഷയിൽ ഹാജരാവാൻ കഴിയാതെ പോവുകയും അവസരം നഷ്ടപ്പെടുകയും ചെയ്യും. അതുകൊണ്ടുതന്നെ പ്രതിസന്ധി കാലത്തെ പരീക്ഷ നടത്താനുള്ള തീരുമാനം മാറ്റി വയ്ക്കണമെന്നും യുജിസി ബാർ കൗൺസിൽ നിർദ്ദേശങ്ങൾ കണക്കിലെടുത്ത് പരീക്ഷകൾ മാറ്റി വയ്ക്കുകയോ റദ്ദ് ചെയ്യുകയോ വേണമെന്നും വിദ്യാർഥികൾ ആവശ്യപ്പെടുന്നു. ഈ ആവശ്യം ഉന്നയിച്ച് മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവർക്ക് പരാതി നൽകിയെങ്കിലും ഇതുവരെയും നടപടിയായില്ല.

https://youtu.be/IAPwoGDyzQo