നരേന്ദ്ര മോദി സർക്കാർ സൈനികരോട് കടുത്ത അവഗണകാണിക്കുന്നെന്ന് സിഎജി റിപ്പോർട്ട്. കൊടും ശൈത്യമേഖലായ സിയാച്ചിൻ, ലാഡാക്ക് എന്നിവിടങ്ങളിൽ കാവൽ നിൽക്കുന്ന സൈനികർക്ക് തണുപ്പിനെ ചെറുക്കാനുള്ള വസ്ത്രങ്ങളും ആവശ്യമായ റേഷനും നൽകുന്നില്ലെന്നാണ് സി.എ.ജി ലോക്സഭിൽ വെച്ച റിപ്പോർട്ടിൽ പറയുന്നത്.
സൈനികരുടെ പ്രവൃത്തികളെ എന്നും പുകഴ്ത്തുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് തിരിച്ചടിയായിരിക്കുകയാണ് ഈ സിഎജി റിപ്പോർട്ട് . സൈനികരോട് കടുത്ത അവഗണന കാണിക്കുന്നുവെന്നാണ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്.
കൊടും ശൈത്യമേഖലായ സിയാച്ചിൻ, ലാഡാക്ക് എന്നിവിടങ്ങളിൽ കാവൽ നിൽക്കുന്ന സൈനികർക്ക് തണുപ്പിനെ ചെറുക്കാനുള്ള വസ്ത്രങ്ങളും ആവശ്യമായ റേഷനും നൽകുന്നില്ലെന്നാണ് സി.എ.ജി ലോക്സഭിൽ വെച്ച റിപ്പോർട്ടിൽ പറയുന്നു. അതേസമയം, 2015 മുതൽ പുതിയ ജാക്കറ്റുകളും മാസ്‌കുകളും ബൂട്ടുകളും നൽകിയിട്ടില്ല. പഴയ ജാക്കറ്റുകളും ബൂട്ടുകളും ധരിച്ചാണ് സൈനികർ കൊടും തണുപ്പിൽ രാജ്യത്തിനായി കാവൽനിൽക്കുന്നത്. സിയാച്ചിൽ ഒരു സൈനികന് വസ്ത്രങ്ങൾ വാങ്ങുന്നതിനായി ഒരു ലക്ഷം രൂപ അനുവദിച്ചെങ്കിലും ഈ പണം ഉപയോഗിക്കുന്നില്ലെന്നും റിപ്പോർട്ടിൽ പരാമർശിക്കുന്നു.
മഞ്ഞിനെ പ്രതിരോധിക്കുന്ന പുതിയ സാങ്കേതിക വിദ്യകൾ ഉപയോഗിച്ചു നൂതന നിലവാരത്തിലുള്ളവ ലഭ്യമാക്കണമെന്നിരിക്കേ സൈനികരെ അവഗണിക്കുന്ന നിലപാടാണ് കേന്ദ്രസർക്കാർ സ്വീകരിച്ചത്.