കിഫ്ബി മസാലബോണ്ട് ഭരണഘടനാവിരുദ്ധം ; സർക്കാരിനെതിരെ രൂക്ഷവിമർശനങ്ങളുമായി സിഎജി റിപ്പോർട്ട്

Jaihind News Bureau
Monday, January 18, 2021

 

തിരുവനന്തപുരം : സംസ്ഥാന സർക്കാരിനെതിരെ രൂക്ഷ വിമർശനങ്ങളുമായി സിഎജി റിപ്പോർട്ട്. കിഫ്ബിയുടെ കടമെടുപ്പുകൾ സംസ്ഥാന സർക്കാരിന്‍റെ പ്രത്യക്ഷ ബാധ്യതകളായി മാറാം. മസാല ബോണ്ടുകൾ വഴി കിഫ്ബിയുടെ വായ്പയെടുപ്പ് ഭരണഘടനാ ലംഘനമാണെന്നും സിഎജി. റിപ്പോർട്ടിനൊപ്പം ധനമന്ത്രിയുടെ കുറിപ്പ് കൂടി വെച്ച നടപടിയെ ചോദ്യം ചെയ്ത് വി ഡി സതീശൻ എംഎല്‍എ രംഗത്തെത്തി.