സംസ്ഥാനത്ത് ഓട്ടോ-ടാക്സി നിരക്ക് കൂടും

Jaihind Webdesk
Thursday, December 6, 2018

Auto Taxi

സംസ്ഥാനത്ത് ഓട്ടോ, ടാക്‌സി നിരക്ക് വർധിപ്പിക്കാന്‍ തീരുമാനം. ഓട്ടോയുടെ മിനിമം ചാർജ് 20ൽ നിന്ന് 25ഉം ടാക്‌സിയുടേത് 150 ൽ നിന്ന് 175 രൂപയുമാക്കി. നിരക്കുവർധനയ്ക്ക് മന്ത്രിസഭാ യോഗം അംഗീകാരം നൽകി.

ഇന്ധന വിലവർധനയുടെ പശ്ചാത്തലത്തിൽ ജസ്റ്റിസ് എം രാമചന്ദ്രൻ കമ്മീഷൻ സർക്കാരിന് സമർപ്പിച്ച ശുപാർശ പ്രകാരമാണ് തീരുമാനം. ഓട്ടോറിക്ഷാ മിനിമം നിരക്ക് 30 രൂപയായും ടാക്‌സി നിരക്ക് 200 രൂപയായും എൻജിൻ ശേഷി 1500 സിസിക്ക് മുകളിലുള്ള ടാക്‌സികളുടെ മിനിമം നിരക്ക് 250 രൂപയായും വർധിപ്പിക്കണം എന്നായിരുന്നു കമ്മീഷന്‍റെ ശുപാർശ.