പൗരത്വ ഭേദഗതി നിയമം ഭരണഘടനാ ലംഘനം ; മതം അടിസ്ഥാനമാക്കരുത് : അമർത്യാ സെന്‍

ബംഗളുരു : പൗരത്വ ഭേദഗതി നിയമത്തിനെതിരെ നൊബേല്‍ പുരസ്കാര ജേതാവ് അമർത്യാ സെന്‍.  നിയമം ഭരണഘടനാ വ്യവസ്ഥകൾ ലംഘിക്കുന്നതാണെന്ന് അമർത്യാ സെൻ പറഞ്ഞു. ഇന്‍ഫോസിസ് സയന്‍സ് ഫൌണ്ടേഷന്‍ സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

മതത്തിന്‍റെ അടിസ്ഥാനത്തിലുള്ള പൗരത്വ നിർണയം ഭരണഘടനാവിരുദ്ധമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. നിയമ ഭേദഗതി തള്ളാന്‍ സുപ്രീം കോടതി തയാറാകണം. ഒരാള്‍ ജനിച്ചതും വളർന്നതും എവിടെ എന്നത് അടിസ്ഥാനപ്പെടുത്തി  പൗരത്വം നിർണയിക്കുന്നത് മനസിലാക്കാം. എന്നാല്‍ ഇതിനെ മതവുമായി ബന്ധപ്പെടുത്തുന്നത് അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.

ജെ.എന്‍.യുവില്‍ നടന്ന ആക്രമണത്തെയും അമർത്യാ സെന്‍ അപലപിച്ചിരുന്നു. സംഭവത്തില്‍ സർവകലാശാല അധികൃതർക്കും പൊലീസിനും വീഴ്ച പറ്റിയെന്ന് അമർത്യാ സെന്‍ പറഞ്ഞു.

CAAAmartya Sen
Comments (0)
Add Comment