ധർമ്മടത്ത് സി രഘുനാഥ് യുഡിഎഫ് സ്ഥാനാർത്ഥി ; കെപിസിസി ചിഹ്നം അനുവദിച്ചു

Jaihind News Bureau
Friday, March 19, 2021

 

കണ്ണൂർ : ധർമ്മടം നിയോജക മണ്ഡലത്തിൽ ഡിസിസി സെക്രട്ടറി സി രഘുനാഥ് കൈപ്പത്തി ചിഹ്നത്തിൽ മത്സരിക്കും. അദ്ദേഹത്തിന് ചിഹ്നം അനുവദിച്ച് കൊണ്ടുള്ള കത്ത് കെപിസിസി പ്രസിഡന്‍റ് കൈമാറി. യുഡിഎഫ് ധർമ്മടം നിയോജക മണ്ഡലം കൺവെൻഷൻ ഇന്ന് നടക്കും. ചക്കരക്കൽ ഗോകുലം ഓഡിറ്റോറിയത്തിൽ നടക്കുന്ന കൺവെൻഷൻ കെ സുധാകരൻ എം.പി ഉദ്ഘാടനം ചെയ്യും. വാളയാർ പെൺകുട്ടികളുടെ അമ്മയും ധർമ്മടത്ത് സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കുന്നുണ്ട്.