ഉദ്ഘാടനത്തിന് പോകാന്‍ പാടില്ലായിരുന്നു; സ്പീക്കർക്കെതിരെ പരോക്ഷ വിമർശനവുമായി സി.ദിവാകരൻ| VIDEO

Jaihind News Bureau
Sunday, July 19, 2020

 

തിരുവനന്തപുരം: സ്പീക്കർക്കെതിരെ പരോക്ഷ വിമർശനവുമായി സി.ദിവാകരൻ എംഎല്‍എ. സന്ദീപ് നായരുടെ വർക്ക്‌ഷോപ് ഉദ്ഘാടനത്തിന് സ്പീക്കർ പോകാന്‍ പാടില്ലായിരുന്നു. തന്നെയാണ് വിളിച്ചതെങ്കിൽ ഒഴിവാക്കുമായിരുന്നുവെന്നും സി.ദിവാകരൻ പറഞ്ഞു. എന്തുകൊണ്ട് താന്‍ പങ്കെടുത്തില്ല എന്ന് സ്പീക്കര്‍ ചോദിച്ചില്ല. നെടുമങ്ങാട് എംഎല്‍എ അല്ലേ, എന്തേ കാണാത്തതെന്ന് ചോദിക്കാമായിരുന്നു. സഭ നടക്കുമ്പോള്‍ ഇതുപോലുള്ള പരിപാടികള്‍ ഒഴിവാക്കണമെന്ന് ചട്ടമുണ്ട്. സ്പീക്കറോ മന്ത്രിമാരോ ഒരു പരിപാടി പോകുമ്പോൾ അതാത് സ്ഥലത്തെ എം.എൽ.എമാരെ അറിയിക്കാറുണ്ട്. അത് ഉണ്ടായില്ലെന്നും സി. ദിവാകരൻ വിമർശിച്ചു.