ഉപതെരഞ്ഞെടുപ്പ് കേന്ദ്ര സംസ്ഥാന സർക്കാരുകൾക്കുള്ള താക്കീതെന്ന് എ.കെ ആന്‍റണി

Jaihind News Bureau
Monday, October 14, 2019

ഉപതെരഞ്ഞെടുപ്പ് കേന്ദ്ര സംസ്ഥാന സർക്കാരുകൾക്കുള്ള താക്കീതെന്ന് കോൺഗ്രസ് പ്രവർത്തക സമിതിയംഗം എ.കെ ആന്‍റണി. ഇന്ത്യ വലിയ നാശത്തിലേക്കാണ് നീങ്ങുന്നത്. ഇന്ത്യൻ സാമ്പത്തിക രംഗം തകർച്ചയിലാണ്. രാജ്യത്ത് ബിജെപി ഭയക്കുന്നത് കോൺഗ്രസിനെ മാത്രമാണെന്നും എ.കെ ആന്‍റണി പറഞ്ഞു. ശബരമലയിൽ ബിജെപി പറയുന്നത് കാപട്യം. കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ഒരേ തൂവൽ പക്ഷികളാണെന്നും അദ്ദേഹം കാസർഗോഡ് മീറ്റ് ദ പ്രസിൽ പറഞ്ഞു .