ഉപതെരഞ്ഞെടുപ്പ്: ചവറയില്‍ ഷിബു ബേബി ജോണും കുട്ടനാട്ടില്‍ ജേക്കബ്ബ് എബ്രഹാമും യുഡിഎഫ് സ്ഥാനാര്‍ത്ഥികള്‍

Jaihind News Bureau
Tuesday, September 8, 2020

 

തിരുവനന്തപുരം : ഉപതെരഞ്ഞെടുപ്പില്‍ ചവറയില്‍ ഷിബു ബേബി ജോണും കുട്ടനാട്ടില്‍ ജേക്കബ്ബ് എബ്രഹാമും സ്ഥാനാർത്ഥികളാകും. യുഡിഎഫ് യോഗത്തിലാണ് തീരുമാനം. അതേസമയം ജോസ് പക്ഷം യുഡിഎഫിനോട് വിശ്വാസവഞ്ചന കാണിച്ചെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മുന്നണി മര്യാദ പാലിക്കാതെ നേതൃത്വത്തെ വെല്ലുവിളിച്ചു. രാജ്യസഭാ തെരഞ്ഞെടുപ്പിൽ വിപ്പ് പാലിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു.

മുന്നണി മര്യാദകൾ ലംഘിച്ചതിനാണ് ജോസ് പക്ഷത്തെ മാറ്റി നിർത്തിയത്.  ഒരു അച്ചടക്ക നടപടിയും ഇതുവരെ അവർക്കെതിരെ എടുത്തിട്ടില്ല. മുന്നണി വിടുമ്പോൾ ധാർമികതയുണ്ടെങ്കിൽ രാജ്യസഭാ, ലോക്സഭാ, നിയമസഭാ സീറ്റുകൾ രാജിവെക്കണം.ജോസ് പക്ഷത്തെ യുഡിഎഫിൽ നിന്ന് പുറത്താക്കിയിട്ടില്ലെന്നും യു.ഡി.എഫ് യോഗത്തിനു ശേഷം രമേശ് ചെന്നിത്തല മാധ്യമങ്ങളോട് പറഞ്ഞു.

teevandi enkile ennodu para