കേരളത്തില്‍ നവംബര്‍ 13 ന് ഉപതിരഞ്ഞെടുപ്പ്; മഹാരാഷ്ട്രയിൽ ഒറ്റഘട്ടം, ജാർഖണ്ഡിൽ രണ്ടുഘട്ടം, വോട്ടെണ്ണൽ 23ന്

 

ഡല്‍ഹി: വയനാട് ലോക്സഭ മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പ് നവംബർ 13ന് നടക്കും. മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ രാജീവ് കുമാർ തിരഞ്ഞെടുപ്പ് തിയ്യതികള് പ്രഖ്യാപിച്ചു. പാലക്കാട്, ചേലക്കര അടക്കമുള്ള നിയമസഭ മണ്ഡലങ്ങളിലെ ഉപതിരഞ്ഞെടുപ്പും നവംബർ 13ന് നടക്കും.

മഹാരാഷ്ട്രയിൽ നവംബർ 20ന് ഒറ്റ ഘട്ടമായാണ് തിരഞ്ഞെടുപ്പ്. വോട്ടെണ്ണൽ നവംബർ 23ന് നടക്കും. 288 അംഗ നിയമസഭയുടെ കാലാവധി നവംബറിൽ അവസാനിക്കുന്നത്. ജാർഖണ്ഡിൽ രണ്ടുഘട്ടമായാണ് തിരഞ്ഞെടുപ്പ്. ആദ്യഘട്ടം നവംബർ 13നും രണ്ടാം ഘട്ടം 23നും നടക്കും. 23നാണ് വോട്ടെണ്ണൽ. 81 അംഗ ജാർഖണ്ഡ് നിയമസഭയുടെ കാലാവധി 2025 ജനുവരി അഞ്ചിനാണ് അവസാനിക്കുന്നത്.

മഹാരാഷ്ട്രയിലും ജാർഖണ്ഡിലും തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ചർച്ചകൾ നടത്തി. മഹാരാഷ്ട്രയിൽ 9.36 കോടി വോട്ടർമാരാണുള്ളത്. 20 ലക്ഷം പുതിയ വോട്ടർമാരുമുണ്ട്. ഒരു ലക്ഷത്തിലേറെയാണ് പോളിംഗ് സ്റേഷനുകൾ. ജാർഖണ്ഡിൽ 2.6 കോടി വോട്ടർമാരും 11.84 ലക്ഷം പുതിയ വോട്ടർമാരുമാണുള്ളത്.

ഉത്തർ പ്രദേശില്‍ 10 നിയമസഭ മണ്ഡലങ്ങളിലേക്കും ഗുജറാത്തിൽ രണ്ട് സീറ്റുകളിലേക്കുമാണ് ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. മഹാരാഷ്ട്രയിലെ നന്ദേഡ്, പശ്ചിമ ബംഗാളിലെ ബാസിർ ഹട്ട് എന്നിവിടങ്ങളിലും ഇതിനൊപ്പം ലോക്സഭ ഉപതിരഞ്ഞെടുപ്പ് നടക്കും.

 

 

Comments (0)
Add Comment