സംസ്ഥാനത്തെ അഞ്ച് മണ്ഡലങ്ങളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിന്റെ പോളിംഗ് സമയം അവസാനിച്ചു. ഇനി ക്യൂവില്‍ നില്‍ക്കുന്നവര്‍ക്ക് മാത്രമാണ് വോട്ട് ചെയ്യാനാവുക. അരൂരിലാണ് ഏറ്റവും കൂടുതല്‍ പോളിംഗ് രേഖപ്പെടുത്തിയിരിക്കുന്നത്. അരൂരിലെ പോളിംഗ് ശതമാനം 79 കടന്നു. അതേസമയം മഴ ഏറ്റവും കൂടുതല്‍ ദുരിതം വിതച്ച എറണാകുളത്താണ് ഏറ്റവും കുറവ് പോളിംഗ്. ഇവിടെ വോട്ട് ചെയ്യാനുള്ള സമയം നീട്ടിനല്‍കണമെന്ന് രാഷ്ട്രീയ പാര്‍ട്ടികള്‍ ആവശ്യപ്പെട്ടെങ്കിലും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ അനുവാദം നല്‍കിയില്ല. എന്നാല്‍ ക്യൂവില്‍ തുടരുന്ന അവസാന ആളിന് വരെ വോട്ട് ചെയ്യാന്‍ അവസരം ഒരുക്കുമെന്ന് ടീക്കാ റാം മീണ വ്യക്തമാക്കി.
നിലവിലെ പോളിംഗ് ശതമാനം (6.30 PM വരെ)
വട്ടിയൂർക്കാവ് : 62.11 %
കോന്നി : 70.10 %
അരൂര്‍ : 79.07 %
എറണാകുളം : 56.8 %
മഞ്ചേശ്വരം : 74.12 %