സംസ്ഥാനത്ത് ദൂരപരിധി കുറച്ച് ബസ് ചാര്‍ജ് വര്‍ധിപ്പിച്ചു

Jaihind News Bureau
Wednesday, July 1, 2020

 

സംസ്ഥാനത്ത് ബസ് ചാര്‍ജ് വര്‍ധിപ്പിച്ചു. മിനിമം ചാര്‍ജിനുള്ള ദൂരപരിധി അഞ്ചു കിലോമീറ്ററില്‍ നിന്ന് രണ്ടര കിലോ മീറ്ററായി കുറച്ചാണ് ചാര്‍ജ് വര്‍ധനയ്ക്ക് മന്തിസഭ അംഗീകാരം നല്‍കിയത്.  പുതുക്കിയ നിരക്ക് പ്രകാരം  അഞ്ചുകിലോമീറ്റര്‍ സഞ്ചരിക്കാന്‍ എട്ടുരൂപ നല്‍കിയിരുന്നിടത്ത് ഇനി മുതല്‍ പത്തുരൂപ നല്‍കണം. കിലോമീറ്റര്‍ നിരക്ക് 70 പൈസയില്‍നിന്ന് 90 പൈസയായും വര്‍ധിപ്പിച്ചു. വിദ്യാര്‍ഥികളുടെ മിനിമം നിരക്കില്‍ മാറ്റമില്ല.