ഭോപാൽ: ഭാരത് ജോഡോ യാത്രയ്ക്കിടെ ബുള്ളറ്റ് ഓടിച്ച് രാഹുൽ ഗാന്ധി. ഞായറാഴ്ച മധ്യപ്രദേശിലെ മോവിൽ നടന്ന യാത്രയിലാണ് രാഹുൽ ഗാന്ധി റോയൽ എൻഫീൽഡ് ബുള്ളറ്റ് ഓടിച്ചത്. രാഹുൽ ഗാന്ധി മോട്ടോർ സൈക്കിൾ ഓടിക്കാൻ തീരുമാനിച്ചപ്പോൾ മധ്യപ്രദേശിലെ മോവിൽ ഒത്തുകൂടിയ പാർട്ടി പ്രവർത്തകരും മാധ്യമപ്രവർത്തകരും കാഴ്ചക്കാരും അമ്പരന്നു. ഹൈൽമറ്റ് ധരിച്ച് ബുള്ളറ്റ് ഓടിച്ച രാഹുൽ ഗാന്ധിക്ക്, സുരക്ഷാ ജീവനക്കാരും പാർട്ടി പ്രവർത്തകരും ചേർന്ന് വഴിയൊരുക്കി.
അതേസമയം രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര എണ്‍പത്തിയൊന്നാം ദിനത്തില്‍. ഡോ. ബി.ആർ. അംബേദ്കറുടെ ജന്മസ്ഥലമായ മോവിലാണ് ഇന്നലെ യാത്ര അവസാനിച്ചത്, ഞായറാഴ്ച രാവിലെ മാർച്ച് ഇൻഡോറിലെത്തി. മധ്യപ്രദേശിലാണ് പര്യടനം തുടരുന്നത്.