ബഫര്‍ സോണ്‍: കേന്ദ്ര വനം-പരിസ്ഥിതി മന്ത്രിക്ക് പ്രതിപക്ഷ നേതാവ് കത്ത് നല്‍കി

Jaihind Webdesk
Thursday, June 23, 2022

സുപ്രീം കോടതി ഉത്തരവ് പ്രകാരമുള്ള ബഫര്‍ സോണുമായി ബന്ധപ്പെട്ട് കേരളത്തിലെ കര്‍ഷകരുടെ ആശങ്കകള്‍ ചൂണ്ടിക്കാട്ടി പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ കേന്ദ്ര വനം പരിസ്ഥിതിക്ക് കത്ത് നല്‍കി. ബഫര്‍ സോണില്‍ നിന്നും കൃഷിയിടങ്ങളെയും ജനവാസ മേഖലകളെയും ഒഴിവാക്കണമെന്ന് മന്ത്രി ഭൂപേന്ദര്‍ യാദവിന് നല്‍കിയ കത്തില്‍ അദ്ദേഹം ആവശ്യപ്പെട്ടു.

30 ശതമാനത്തില്‍ അധികം വനമേഖലയുള്ള കേരളത്തിലെ കര്‍ഷകരെയാണ് ബഫര്‍ സോണ്‍ നിര്‍ണയം ഏറ്റവും ദോഷകരമായി ബാധിക്കുന്നത്. കര്‍ഷകര്‍ ഏറെ ആശങ്കയിലാണ്. കര്‍ഷകരുടെ ആശങ്ക പരിഹരിക്കാന്‍ അടിയന്തര ഇടപെടല്‍ വേണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.