ജനക്ഷേമത്തിന് വേണ്ടിയല്ല, മോദിയുടെ കസേരയും അധികാരവും സംരക്ഷിക്കാനുള്ള ബജറ്റ്: രണ്‍ദീപ് സുർജെവാല | VIDEO

 

ന്യൂഡല്‍ഹി: മോദി സർക്കാരിന്‍റെ വിവേചനപരമായ ബജറ്റിനെതിരെ പ്രതിഷേധം ശക്തമാകുന്നു. അധികാരം സംരക്ഷിക്കാന്‍ വേണ്ടിയല്ല, രാജ്യത്തെ ജനങ്ങളുടെ ക്ഷേമത്തിന് വേണ്ടിയാകണം ബജറ്റെന്ന് എഐസിസി ജനറല്‍ സെക്രട്ടറി രണ്‍ദീപ് സുർജെവാല പ്രതികരിച്ചു. മോദിയുടെ കസേര സംരക്ഷിക്കാനും അധികാരം നിലനിർത്താനം പ്രതികാരം നടപ്പിലാക്കാന്‍ വേണ്ടിയുമുള്ള ബജറ്റാണിതെന്നും അദ്ദേഹം വിമർശിച്ചു.

“ഇതാണ് മോദിയുടെ ‘സേവ് ചെയർ’, ‘സേവ് പവർ’, ‘ടേക്ക് റിവഞ്ച്’ ബജറ്റ്. ഈ ബജറ്റിൽ നിന്ന് 90% സംസ്ഥാനങ്ങളും രാജ്യത്തിന്‍റെ 90% ലധികവും ഒറ്റപ്പെട്ടു. ബിജെപിയുടെ അധികാരം സംരക്ഷിക്കാൻ വേണ്ടിയല്ല, രാജ്യത്തെ ജനങ്ങളുടെ ക്ഷേമത്തിനു വേണ്ടിയായിരിക്കണം ബജറ്റ്. എന്നാൽ മോദി സർക്കാരിന്‍റെ ഈ ബജറ്റ് വെറും ‘സേവ് പവർ ബജറ്റ്’ ആയി മാറിയിരിക്കുന്നു” – സുർജെവാല പറഞ്ഞു. പാർലമെന്‍റിന് മുന്നിലെ ഇന്ത്യാ സഖ്യപ്രതിഷേധത്തിന് ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

 

 

Comments (0)
Add Comment