കോർപ്പറേറ്റുകള്‍ക്കു വേണ്ടി മാത്രമുള്ള ബജറ്റ്; തീർത്തും നിരാശാജനകമെന്ന് ആന്‍റോ ആന്‍റണി എംപി

 

ന്യൂഡല്‍ഹി: തീർത്തും നിരാശജനകമായ ബജറ്റെന്ന് ആന്‍റോ ആന്‍റണി എംപി. ചരിത്രത്തിലെ ഏറ്റവും ദൈർഘ്യം കുറഞ്ഞ ബജറ്റാണ് ധനമന്ത്രി നിർമ്മല സീതാരാമന്‍ അവതരിപ്പിച്ചത്. ബജറ്റിൽ സാധാരണക്കാർക്ക് വേണ്ടിയുള്ള പ്രഖ്യാപനങ്ങൾ ഒന്നും ഇല്ല. കോർപ്പറേറ്റുകൾക്ക് വേണ്ടി മാത്രമാണ് ബജറ്റിലെ പ്രഖ്യാപനങ്ങളെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കൂടുതൽ കള്ളം പറയാൻ വയ്യാത്തതുകൊണ്ടാണ് ബജറ്റ് കുറഞ്ഞ സമയത്തിൽ അവസാനിപ്പിച്ചതെന്നും ആന്‍റോ ആന്‍റണി എംപി പരിഹസിച്ചു.

Comments (0)
Add Comment