ന്യൂഡല്‍ഹി: മൂന്നാം മോദി സർക്കാരിന്‍റെ തീർത്തും വിവേചനപരമായ ബജറ്റിനെതിരെ ശക്തമായ പ്രതിഷേധമുയർത്തി ഇന്ത്യാ സഖ്യം. പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ പാർലമെന്‍റിന് മുന്നില്‍ പ്ലക്കാർഡുകളുമേന്തിയായിരുന്നു ഇന്ത്യാ സഖ്യ എംപിമാരുടെ പ്രതിഷേധം.