രാജ്യത്ത് ഡിജിറ്റല്‍ കറന്‍സി നടപ്പാക്കും; ബജറ്റില്‍ പ്രഖ്യാപിച്ച് ധനമന്ത്രി

Jaihind Webdesk
Tuesday, February 1, 2022

ന്യൂഡല്‍ഹി: രാജ്യത്ത് ഡിജിറ്റൽ കറൻസി നടപ്പാക്കുമെന്ന് ബജറ്റില്‍ പ്രഖ്യാപിച്ച് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ. രാജ്യത്തിന്‍റെ ഡിജിറ്റൽ സമ്പദ് വ്യവസ്ഥയ്ക്ക് വലിയ ഉണർവേകുന്നതാകും പദ്ധതിയെന്ന് ധനമന്ത്രി പറഞ്ഞു.‌

ബ്ലോക്ക് ചെയിന്‍, മറ്റ് സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ചുള്ള ഡിജിറ്റല്‍ കറന്‍സി റിസര്‍വ് ബാങ്ക് പുറത്തിറക്കും. ചെലവു കുറഞ്ഞതും അതേസമയം കൂടുതൽ കാര്യക്ഷമവുമായ സംവിധാനവുമാണിതെന്ന് ധനമന്ത്രി അവകാശപ്പെട്ടു. 2022 – 23 സാമ്പത്തിക വർഷത്തില്‍ ഡിറ്റിറ്റല്‍ കറന്‍സി നടപ്പാക്കാനാണ് നീക്കം.