മാന്ദ്യത്തെ മറികടക്കാൻ പദ്ധതികളില്ലാതെ നിർമലാ സീതാരാമന്‍റെ രണ്ടാം ബജറ്റ്. നിലവിലെ സാമ്പത്തിക പ്രതിസന്ധിക്ക് പരിഹാരമില്ല. കഴിഞ്ഞ ബജറ്റിലെ വാഗ്ദാനങ്ങൾ പാലിക്കാതെ പുതിയ പ്രഖ്യാപനങ്ങളും അവകാശ വാദങ്ങളും. ബജറ്റ് ധനക്കമ്മി കൂട്ടും. കോർപ്പറേറ്റ് നികുതി വെട്ടിക്കുറച്ചു.
https://www.facebook.com/JaihindNewsChannel/videos/200923331048881/
അഞ്ചു ലക്ഷം രൂപ വരെ നികുതിയില്ല. അഞ്ചു ലക്ഷം രൂപ മുതൽ 7.5 ലക്ഷം രൂപ വരെ വരുമാനമുള്ളവർക്ക് ആദായനികുതി 10% ആക്കി. 7.5 ലക്ഷം മുതൽ 10 ലക്ഷം വരെ വരുമാനക്കാർക്ക് 15% മാത്രമാകും നികുതി. നിലവിൽ അഞ്ചു ലക്ഷം മുതൽ 10 ലക്ഷം വരെ വരുമാനക്കാർക്ക് 20 ശതമാനമാണ് നികുതി.
10 ലക്ഷം മുതൽ 12.5 ലക്ഷം വരെ വരുമാനക്കാർക്ക് 20% നികുതിയും ഇത്തവണ പ്രഖ്യാപിച്ചു. 12.5 ലക്ഷം മുതൽ 15 ലക്ഷം വരെ 25 ശതമാനമാകും നികുതി. 15 ലക്ഷത്തിനു മേൽ വരുമാനമുള്ളവർക്ക് 30% നികുതി നൽകണം.
ആദായനികുതി കണക്കുകൂട്ടുമ്പോൾ നിലവിലുണ്ടായിരുന്ന നൂറ് ഇളവുകളിൽ 70 എണ്ണം പിൻവലിച്ചിട്ടുണ്ട്.