ഉത്തര്‍പ്രദേശില്‍ ബി.എസ്.പിയുടെ അടിത്തറ തകര്‍ത്ത് കോണ്‍ഗ്രസ് ശക്തിപ്പെടുന്നു

Jaihind Webdesk
Friday, October 25, 2019

മായാവതിയുടെ ബി.എസ്.പി ഉത്തര്‍പ്രദേശില്‍ മങ്ങുന്ന കാഴ്ച്ചകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. ഇന്നലത്തെ ഫലങ്ങളില്‍ വ്യക്തമാകുന്നത് മായാവതിയുടെ രാഷ്ട്രീയ സാന്നിദ്ധ്യം യു.പിയില്‍ നിന്ന് അകലുന്നതാണ്. ബി.എസ്.പിയുടെ കോട്ടയെന്ന് അറിയപ്പെടുന്ന ജലാല്‍പൂര്‍ സീറ്റ് നഷ്ടപ്പെടുക മാത്രമല്ല പല സീറ്റുകളിലും കോണ്‍ഗ്രസിസ് പിന്നിലായിരുന്നു ബി.എസ്.പിയുടെ സ്ഥാനം. ജലാല്‍പൂര്‍ സീറ്റ് നഷ്ടപ്പെട്ടത് ബി.എസ്.പി നേതൃത്വത്തിന് വലിയ ഞെട്ടലാണ് സമ്മാനിച്ചത്. രാംപൂര്‍, ലഖ്നൗ കാണ്ട്, ഗോവിന്ദ് നഗര്‍, പ്രതാപ്ഗര്‍, ഗാംഗോഹ്, സൈദ്പൂര്‍ എന്നീ സീറ്റുകളിലാണ് കോണ്‍ഗ്രസിന് പിന്നിലേക്ക് ബി.എസ്.പി പോയത്.
അരഡസന്‍ സീറ്റുകളിലധികം സീറ്റുകളില്‍ ബി.എസ്.പി സ്ഥാനാര്‍ത്ഥിയുടെ കെട്ടിവെച്ച കാശ് നഷ്ടപ്പെട്ടു. ഈയൊരവസ്ഥ ബി.എസ്.പിക്ക് നേരത്തെ അനുഭവിക്കേണ്ടി വന്നിട്ടില്ല. ബി.എസ്.പി നിയന്ത്രിച്ചിരുന്ന രാഷ്ട്രീയ ഭൂമികയിലേക്ക് കോണ്‍ഗ്രസ് കടന്നുവരുന്നു എന്നാണ് ഉപതെരഞ്ഞെടുപ്പ് ഫലങ്ങള്‍ പറയുന്നത്. പ്രിയങ്ക ഗാന്ധിയുടെ നേതൃത്വത്തില്‍ യോഗി ആദിത്യനാഥ് സര്‍ക്കാരിനെതിരെ സോന്‍ഭദ്ര കൂട്ടക്കൊല, ബി.ജെ.പി നേതാവ് ചിന്മയാനന്ദിന്റെ ലൈംഗികാതിക്രമം എന്നീ വിഷയങ്ങളില്‍ കോണ്‍ഗ്രസ് പ്രക്ഷോഭം നടത്തിയിരുന്നു. ഇത് ജനങ്ങളുടെ മനസ്സില്‍ കോണ്‍ഗ്രസിന് ഇടം ഉണ്ടാക്കിയെടുക്കുന്നു എന്ന് റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നു.