എസ്എഫ്ഐ പ്രവർത്തകരുടെ ക്രൂരമര്‍ദ്ദനം;  ഗവണ്‍മെന്‍റ് ഐടിഐയിലെ ജീവനക്കാർ ഗുരുതരാവസ്ഥയില്‍

കോട്ടയം: പള്ളിക്കത്തോട്  ഗവണ്‍മെന്‍റ് ഐടിഐയിലെ ഓഫീസ് ജീവനക്കാർക്ക് എസ്എഫ്ഐ പ്രവർത്തകരുടെ ക്രൂരമര്‍ദ്ദനം.  ഗുരുതരമായി പരുക്കേറ്റ ഓഫീസ് അസിസ്റ്റന്‍റ്  വി.എസ് ഹരി, ഉദ്യോഗസ്ഥരായ ഷൈസൺ  ജോസ്, മോബിൻ ജോസഫ് എന്നിവരെ കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറിയും യൂണിയൻ ചെയർമാനുമായ റോഷിൻ റോജോയുടെ നേതൃത്വത്തിലുള്ള 20 അംഗ സംഘമാണ് ആക്രമണം നടത്തിയതെന്ന് ജീവനക്കാർ പറഞ്ഞു. ഇന്നലെ രാത്രിയില്‍ ക്യാമ്പസിനുള്ളിൽ  ഒരു ലോറിയിൽ റോഷിന്‍റെ നേതൃത്വത്തിലുള്ള പ്രവർത്തകരെത്തുകയും ക്രിസ്തുമസ് നക്ഷത്രം തൂക്കുന്നതിനായി എത്തിയതാണെന്ന് പറയുകയും ചെയ്തു. അനുവാദം വാങ്ങിച്ചിട്ടാണോയെന്ന് ജീവനക്കാർ ചോദിച്ചതിനു പിന്നാലെ തർക്കമായി. പരീക്ഷയുമായി ബന്ധപ്പെട്ട ജോലികൾ തീർത്ത് ഉദ്യോഗസ്ഥർ മടങ്ങുന്നതിനിടെയാണ് എസ്എഫ്ഐ പ്രവർത്തകർ എത്തിയത്.  തുടർന്ന് ബൈക്കിൽ വീട്ടിലേക്ക് മടങ്ങുമ്പോൾ ഒന്നാം മൈലിന് സമീപം പിന്തുടര്‍ന്നെത്തിയ എസ്എഫ്ഐ പ്രവർത്തകർ  കല്ലെറിയുകയും ബൈക്കിൽ നിന്ന് ചവിട്ടി താഴെയിട്ട് മർദിക്കുകയുമായിരുന്നെന്ന് ജീവനക്കാർ പറഞ്ഞു.

Comments (0)
Add Comment