ചിതറ കൊലക്കേസ് പ്രതി ഷാജഹാന്‍ കോണ്‍ഗ്രസുകാരനല്ല; സിപിഎം അനുഭാവി: സഹോദരൻ സുലൈമാന്‍

Jaihind Webdesk
Monday, March 4, 2019

ചിതറ കൊലക്കേസ് പ്രതി ഷാജഹാന്‍ കോണ്‍ഗ്രസുകാരനല്ലെന്ന് സഹോദരൻ സുലൈമാന്‍. കുടുംബപരമായി എല്ലാവരും സിപിഎമ്മുകാരാണെന്നും അദ്ദഹം വ്യക്തമാക്കി.

ഇടയ്ക്ക് മാനസിക അസ്വാസ്ഥ്യം പ്രകടിപ്പിക്കാറുള്ള ഷാജഹാനും കുടുംബത്തിലെ മറ്റുള്ളവരെ പോലെ തന്നെ സജീവരാഷ്ട്രീയ പ്രവര്‍ത്തകനല്ലെന്നും പാര്‍ട്ടിയ്ക്ക് വേണ്ടി പ്രവർത്തിക്കാനോ, കൊടി പിടിക്കാനോ മുദ്രാവാക്യം വിളിക്കാനോ ഇറങ്ങാറില്ലെങ്കിലും വോട്ട് ചെയ്യുന്നത് സിപിഎമ്മിനാണെന്നും സഹോദരന്‍ പറഞ്ഞു.

ജയ്ഹിന്ദ് ടിവി നേരത്തെ തന്നെ ഇക്കാര്യം പുറത്തുവിട്ടിരുന്നു[yop_poll id=2]