ബ്രെക്‌സിറ്റ് കരാറിൽ ഭേദഗതിക്ക് ബ്രിട്ടീഷ് പാർലമെന്‍റിന്‍റെ അംഗീകാരം. സർക്കാർ അനുകൂല ഭേദഗതി നിർദ്ദേശം 16 വോട്ടുകൾക്കാണ് പാസ്സായത്. ഉപാധികളില്ലാതെ യൂറോപ്യൻ യൂണിയൻ വിടണമെന്ന ഭേദഗതി എംപിമാർ തള്ളി.
ബ്രെക്‌സിറ്റ് ശേഷവും വടക്കൻ അയർലൻഡിനും ഐറിഷ് റിപ്പബ്ലിക്കിനുമിടയിൽ അതിർത്തി നിയന്ത്രണങ്ങൾ ഒഴിവാക്കുന്നത് അടക്കമുള്ള ബദൽ നീക്കങ്ങൾ നടത്താനാണ് അനുമതി.
കരാറിലെ പ്രശ്‌നങ്ങൾ മറി കടക്കാൻ ഗ്രഹാം ബ്രാഡി കൊണ്ടു വന്ന സർക്കാർ അനുകൂല ഭേദഗതി നിർദ്ദേശം 16 വോട്ടുകൾക്കാണ് പാസ്സായത്. ഉപാധികളില്ലാതെ യൂറോപ്യൻ യൂണിയൻ വിടണമെന്ന ഭേദഗതി എംപിമാർ തള്ളി. എന്നാൽ മാറ്റങ്ങൾ യൂറോപ്യൻ യൂണിയൻ കൂടി അംഗീകരിക്കേണ്ടിവരും. തീരുമാനിച്ചുറപ്പിച്ച കരാർ അടഞ്ഞ അധ്യായമാണെന്നും ഒരു മാറ്റവും അനുവദിക്കില്ലെന്നുമുള്ള നിലപാടിലാണു യൂറോപ്യൻ യൂണിയൻ . ഭേദഗതി അനുവദിക്കാൻ യൂറോപ്യൻ യൂണിയനോട് അഭ്യർഥിക്കുമെന്നു പ്രധാനമന്ത്രി തെരേസ മേ വ്യക്തമാക്കി . നേരത്തേ യൂറോപ്യൻ യൂണിയനുമായി ചർച്ച ചെയത് തെരേസ മേ തയാറാക്കിയ കരാർ 202 നെതിരെ 432 വോട്ടിനു ബ്രിട്ടിഷ് പാർലമെന്റ തള്ളിയതോടെയാണു ഭേദഗതികൾക്ക് രൂപമായത്. മാർച്ച് 29 നാണു ബ്രിട്ടൻ ബ്രെക്‌സിറ്റ് നടപടികൾക്കു തുടക്കമിടേണ്ടത്.