BREAKING News : യുഎഇയിലെ കൊവിഡ് അണുനശീകരണം ഏപ്രില്‍ അഞ്ചു വരെ നീട്ടി : രോഗ ബാധിതര്‍ 468 ആയി ; പുതിയ കേസുകള്‍ 63, പട്ടികയില്‍ വീണ്ടും മലയാളികള്‍

B.S. Shiju
Saturday, March 28, 2020

ദുബായ് : യുഎഇയിലെ കൊവിഡ് അണുനശീകരണം പ്രകിയ ഏപ്രില്‍ അഞ്ചു വരെ നീട്ടി. നേരത്തെ, നാളെ (മാര്‍ച്ച് 29) രാവിലെ ആറിന് സമാപിക്കുമെന്നാണ് അറിയിച്ചിരുന്നത്. ഇതോടെ, രാജ്യത്ത് വീണ്ടും നിയന്ത്രണം തുടരും. ദിവസവും രാത്രി എട്ട് മുതല്‍ രാവിലെ ആറു വരെയാണ് നിയന്ത്രണം.

ഇതിനിടെ, യുഎഇയില്‍ വീണ്ടും 63 പുതിയ കൊവിഡ് രോഗികളെ ശനിയാഴ്ച സ്ഥിരീകരിച്ചു. ഇതോടെ, ആകെ എണ്ണം 468 ആയി വര്‍ധിച്ചു.  പുതിയ പട്ടികയില്‍ വീണ്ടും മലയാളികള്‍ ഉള്‍പ്പടെയുള്ള ഇന്ത്യക്കാരുണ്ടെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. വെള്ളിയാഴ്ച മാത്രം 72 പേരില്‍ രോഗം കണ്ടെത്തിയിരുന്നു. അതേസമയം, ഗള്‍ഫിലെ പത്താമത്തെ മരണം സൗദി അറേബ്യയില്‍ ശനിയാഴ്ച റിപ്പോര്‍ട്ട് ചെയ്തു.