ശ്വാസനാളത്തിൽ വണ്ട്‌ കുടുങ്ങി ; ഒന്നരവയസുകാരന് ദാരുണാന്ത്യം

Jaihind Webdesk
Sunday, July 11, 2021

കാസർകോട്‌ : ശ്വാസനാളത്തിൽ വണ്ട്‌ കുടുങ്ങി ഒന്നരവയസുകാരൻ മരിച്ചു. നുള്ളിപ്പാടി ചെന്നിക്കരയിലെ എ സത്യേന്ദ്രന്‍റെ മകൻ എസ്‌ അൻവേദാണ്‌ മരിച്ചത്‌. വീടിനകത്ത്‌ കളിച്ചുകൊണ്ടിരിക്കെ ശനിയാഴ്‌ച വൈകിട്ട്‌ ആറോടെ കുട്ടി കുഴഞ്ഞുവീണിരുന്നു. കാസർകോട്‌ ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും  മരിച്ചു.

പരിശോധനയിൽ മരണം കാരണം കണ്ടത്താനായില്ല. മൃതദേഹം ഞായറാഴ്‌ച പോസ്‌റ്റ്‌മോർട്ടം ചെയ്‌തപ്പോഴാണ്‌ ശ്വാസനാളത്തിൽ ചെറിയ വണ്ട്‌ കുടുങ്ങി കിടക്കുന്നത്‌ കണ്ടത്തിയത്‌. ചത്ത വണ്ടിനെ പുറത്തെടുത്തു. കാസർകോട്‌ ടൗൺ പൊലീസ്‌ ഇൻക്വസ്‌റ്റ്‌ നടത്തിയ മൃതദേഹം ചെന്നിക്കര പൊതുശ്‌മാശനത്തിൽ സംസ്‌കരിച്ചു.