ബിജെപിയും സിപിഎമ്മും ഒരുപോലെ എതിർക്കപ്പെടേണ്ട രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍: കെ.സി വേണുഗോപാൽ എംപി

Jaihind Webdesk
Sunday, July 24, 2022

കോഴിക്കോട്: ബിജെപിയും സിപിഎമ്മും ഒരുപോലെ എതിർക്കേണ്ട ജനവിരുദ്ധ രാഷ്ട്രീയ പ്രസ്ഥാനങ്ങളാണെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ എംപി. മുഖ്യശത്രുവിന്‍റെ കാര്യത്തിൽ കോൺഗ്രസിന് രാജ്യത്താകെ ഒരു നയം മാത്രമാണ്. കോൺഗ്രസിന്‍റെ പ്രഥമ ശത്രു ഫാസിസ്റ്റുകളായ ബിജെപിയാണ്. സിപിഎം കേന്ദ്രഘടകം കോൺഗ്രസുമായി സഹകരിക്കുമ്പോൾ കേരള സിപിഎം ഘടകം അന്ധമായ കോൺഗ്രസ് വിരോധത്താൽ ബിജെപി യോടൊപ്പം ചേർന്ന് പ്രവർത്തിക്കുന്നു. കോൺഗ്രസിനെ തകർക്കുകയാണ് ഇരുവരുടെയും പൊതുവായ ലക്ഷ്യമെന്ന് കെ.സി വേണുഗോപാൽ എംപി കോഴിക്കോട് പറഞ്ഞു.

ജനങ്ങളോട് യാതൊരു ബാധ്യതയും ഇല്ലാത്ത ഭരണമായി കേരളത്തിലെ സിപിഎം ഭരണം മാറിയിരിക്കുന്നു. മാധ്യമപ്രവർത്തകനെ കൊലപ്പെടുത്തിയ കേസിലെ ആരോപണ വിധേയനെ ഒരു ജില്ലയുടെ ചുമതല ഏൽപ്പിച്ചത് ഇതിന്‍റെ അവസാനത്തെ ഉദാഹരണമാണ് ആലപ്പുഴ ജില്ലാ കളക്ടറായി ശ്രീരാം വെങ്കിട്ടരാമനെ നിയമിച്ച സർക്കാർ നടപടിയെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി സർക്കാരിന്‍റെ സമനില തെറ്റിയ തീരുമാനമാണിതെന്നും കെ.സി വേണുഗോപാൽ എംപി വിമർശിച്ചു.