തിരുവനന്തപുരം : മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ കൊറോണക്കാലത്തെ ഇടപെടലുകളെക്കുറിച്ച് പ്രസ് സെക്രട്ടറി പി.റ്റി ചാക്കോ രചിച്ച ‘കൊറോണക്കാലത്തെ കുഞ്ഞൂഞ്ഞു കഥകള്‍’ ഫെബ്രുവരി 24 ന് പ്രകാശനം ചെയ്യും. പ്രസ് ക്ലബ്ബില്‍ രാവിലെ 10 മണിക്ക് നടക്കുന്ന ചടങ്ങില്‍ ഉമ്മന്‍ ചാണ്ടി, ഡോ. ശശി തരൂര്‍ എം.പി, മുന്‍ അംബാസഡര്‍ വേണു രാജാമണി എന്നിവര്‍ പങ്കെടുക്കും.
കാര്‍ട്ടൂണിസ്റ്റ് പ്രസന്നന്‍ ആനിക്കാട് ആമുഖവും ജ്യോതി വിജയകുമാര്‍ സ്വാഗതവും പിറ്റി ചാക്കോ നന്ദിയും പറയും. ലോക്ഡൗണില്‍ വീട്ടില്‍ കഴിയാന്‍ നിര്‍ബന്ധിതനായ ഉമ്മന്‍ ചാണ്ടി സ്വദേശത്തും വിദേശത്തുമുള്ള നിരവധി പേര്‍ക്ക് സഹായം എത്തിച്ച സംഭവങ്ങളാണ് പുസ്തകത്തില്‍ പ്രധാനമായും പ്രതിപാദിക്കുന്നത്. നിരവധി നര്‍മ്മ മുഹൂര്‍ത്തങ്ങളും പുസ്തകത്തിലുണ്ട്.
കുഞ്ഞുഞ്ഞു കഥകള്‍ നേരത്തെ രണ്ടു ഭാഗം പ്രസിദ്ധീകരിച്ചിരുന്നു. ഇംഗ്ലീഷ്, റഷ്യ, തമിഴ് ഭാഷകളില്‍ വിവര്‍ത്തനം ചെയ്തിട്ടുണ്ട്. ഡിസി ബുക്‌സാണ് മൂന്നാം ഭാഗത്തിന്‍റെ പ്രസാധകര്‍.