മുംബൈ-തിരുവനന്തപുരം എയർ ഇന്ത്യ വിമാനത്തിൽ ബോംബ് ഭീഷണി; എമർജന്‍സി ലാന്‍ഡിംഗ്

 

തിരുവനന്തപുരം: മുംബൈ-തിരുവനന്തപുരം എയർ ഇന്ത്യ വിമാനത്തില്‍ ബോംബ് വെച്ചിട്ടുണ്ടെന്ന് ഭീഷണി സന്ദേശം. വിമാനം തിരുവനന്തപുരം വിമാനത്താവളത്തിൽ എമർജന്‍സി ലാന്‍ഡിംഗ് നടത്തി. ഭീഷണി സന്ദേശത്തിന്‍റെ അടിസ്ഥാനത്തിൽ വിമാനത്താവളത്തിൽ സുരക്ഷ വർധിപ്പിച്ചു. യാത്രക്കാരെ ഉടന്‍ പുറത്തിറക്കും.

മുംബൈയിൽ നിന്ന് തിരുവനന്തപുരത്തേക്ക് പുറപ്പെട്ട എയർ ഇന്ത്യ വിമാനം തിരുവനന്തപുരത്ത് ലാന്‍ഡ് ചെയ്യുന്നതിന് തൊട്ടുമുമ്പാണ് വിമാനത്തിൽ ബോംബ് വെച്ചിട്ടുണ്ടെന്ന് സന്ദേശം എത്തിയത്. മുംബൈയിൽ നിന്നും 5. 45 നാണ് വിമാനം പുറപ്പെട്ടത്. വിമാനത്തിന് ഉള്ളിലാണ് ബോംബ് ഭീഷണി ഉയർന്നത് ഇതേ തുടർന്ന് പൈലറ്റ് അടിയന്തര ലാൻഡിംഗിന് അനുമതി തേടുകയായിരുന്നു. വ്യാജ സന്ദേശമാണെന്നാണ് സൂചന. മുമ്പും നിരവധി തവണ വ്യാജ ബോംബ് ഭീഷണി സന്ദേശങ്ങളുണ്ടായിട്ടുണ്ട്.

Comments (0)
Add Comment